മൊസൂളില്‍ കാണാതായ ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന് പറയാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

ദില്ലി: ഇറാക്കിലെ മൊസൂളില്‍ കാണാതായ ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന് പറയാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി. ഇത് വരെ കാണാതായ ഇന്ത്യക്കാരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും സുഷമാ സ്വരാജ് ലോക്സഭയില്‍ അറിയിച്ചു. അതേസമയം പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മറുപടി നല്‍കിയില്ല. ആറ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലറങ്ങി. ഇതിനിടയില്‍ സ്ഥിതിവിവര ശേഖരണ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ആറ് കോണ്‍ഗ്രസ് എംപിമാരെ സ്സപെന്റ് ചെയ്ത സപീക്കറുടെ നടപടിക്ക് എതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്താല്‍ ലോക്സഭ ഇന്നും പ്രക്ഷുബ്ദമായി. രാവിലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. ഗോരക്ഷാ വര്‍ഗ്ഗീയ ആക്രമങ്ങളില്‍ ചര്‍ച്ച നിഷേധിച്ചതിനെതിരെ പേപ്പര്‍ എറിഞ്ഞ് പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയതത് വിശദീകരണം തേടാതെയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയും പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ വ്യക്തത വെണമെന്ന് സ്ഥലം എംപി എംബി രാജേഷ് ആവശ്യപ്പെട്ടു.

എന്നാല്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു മറുപടി നല്‍കിയില്ല. കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള സാധ്യതയും മന്ത്രി നിഷേധിച്ചില്ല. ഇറാക്കിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ മരണപ്പെട്ടന്ന് പറയാനാകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഭയില്‍ വ്യക്തമാക്കി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യക്കാര്‍ മരിച്ചെന്ന് വ്യകത്മാക്കുന്ന തെളിവുകളോ ഐഎസ് പുറത്ത് വിട്ട ദൃശ്യങ്ങളോ കണ്ടെത്താന്‍ ആയിട്ടില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. അതേസമയം ജമ്മുകാശ്മീരിന് കൂടി ബാധകമായ സ്ഥിതിവിവരശേഖരണ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആര്‍ട്ടിക്കിള്‍ 370ന്റെ ലംഘനമല്ല സ്ഥിതിവിവരശേഖരണ ഭേദഗതി ബില്‍ എന്നും കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ രാജ്യസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News