ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു; മഹാസഖ്യം തകര്‍ന്നു

പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക്  രാജിക്കത്ത് കൈമാറി. നിതീഷ് കുമാറിനോടൊപ്പം ജെഡിയും മന്ത്രിമാരും രാജിവെച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് നിതീഷ് കുമാര്‍ രാജിവെച്ചത്. നിതീഷ് കുമാറിന്റെ രാജിയിലൂടെ ജെഡിയു-ആര്‍ജെഡി മഹാസഖ്യം തകര്‍ച്ചയില്‍. ബീഹാറില്‍ ജനങ്ങള്‍ക്കു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിനാമി സ്വത്തിടപാടു സംബന്ധിച്ച് തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിനെതുടര്‍ന്ന തേജസ്വി രാജിവെക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. ഇതിന് തേജസ്വി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെയും ജെഡിയു മന്ത്രിമാരുടേയും രാജി.

ബി ജെ പിക്കെതിരായ മഹാസഖ്യത്തിന്‍റെ തകര്‍ച്ച കൂടിയാണ് നിതീഷിന്‍റെ രാജിയോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ബി ജെ പി പാളയത്തിലേക്ക് അടുക്കുന്നുവെന്ന സൂചന കാട്ടിയിരുന്നു നിതീഷ് കുമാര്‍. പുതിയ സാഹചര്യത്തില്‍ നീതീഷിന് ബി ജെ പി പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News