കൊച്ചി കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പന റദ്ദാക്കണം; കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന റദ്ദാക്കാന്‍ കേന്ദ്രസര്‍ ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രതിരോധ കപ്പലുകള്‍ അടക്കം നിര്‍മ്മിക്കുന്ന രാജ്യത്തിന്റെ അഭിമാനമായ, കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
വിപണിമൂല്യത്തിന്റെ അഞ്ചിലൊന്ന് വിലയ്ക്കാണ് ഓഹരികള്‍ വില്‍ക്കാന്‍ പോകുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി. അടുത്ത 5 വര്‍ഷം കൊണ്ട് 1500 കോടിയിലേറെ രൂപ ലാഭം പ്രതീക്ഷിക്കുന്ന ഒരു കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹപരമായ നടപടി പിന്‍വലിക്കണമെന്നും കോടിയേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News