യൂട്യൂബില്‍ ഹിറ്റ് ഡയലോഗുമായി മോഹന്‍ലാല്‍ മുതല്‍ ഭാവനവരെ; കാണാം വീഡിയോ

മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയെന്ന കഥാപാത്രത്തെ മലയാൡള്‍ പണ്ടേ നെഞ്ചിലേറ്റിയതാണ്. ഇതേ ഡയലോഗുമായി ലാലട്ടന്‍ യൂടൂബിലെത്തിയപ്പോഴും തരംഗം സൃഷ്ടിച്ചു. മലയാള സിനിമ വിവാദങ്ങളുടെ നടുവിലൂടെ കടന്നുപൊകുമ്പോഴാണ് യുടൂബിലെ ഡയലോഗ് വീണ്ടും ശ്രദ്ധേയമാകുന്നത്.

മോഹന്‍ലാല്‍ ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും ശബ്ദം നല്‍കിയ ഡബ്‌സ്മാഷുകള്‍ കാണാല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തിരക്കാണ് ഇപ്പോള്‍. വിവാദത്തില്‍ പെട്ട താരങ്ങള്‍ ഉള്‍പ്പടെയുളളവരുടെ ഡബ്‌സ്മാഷുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസസൂര്യയും ഒന്നിച്ച് പാടുന്ന ഏകാന്തചന്ദ്രികേ എന്ന സൂപ്പര്‍ഹിറ്റ് പാട്ടും യുടൂബില്‍ തരംഗമാണ്.

മലയാളികള്‍ മറക്കാത്ത സിനിമാ ഡയലോഗുകളുമായി വെളളിത്തിരയിലെ താരങ്ങള്‍തന്നെ ഡബ്‌സ്മാഷുമായെത്തുമ്പോള്‍ ആരാധകര്‍ പലവട്ടം കണ്ടില്ലെങ്കിലേ അത്ഭുതമുളളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News