കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുളള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 31വരെ കപ്പല്‍ശാലയുടെ എല്ലാ ഗേറ്റുകളും ഒരു മണിക്കൂര്‍ ഉപരോധിക്കും. അടുത്ത മാസം ഒന്ന് മുതല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.
വന്‍ലാഭത്തില്‍ പോകുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനമായ കൊച്ചിന് കപ്പല്‍ശാലയുടെ 25 ശതമാനമാണ് വിപണിമൂല്യത്തിന്റെ അഞ്ചിലൊന്ന് വിലയ്ക്ക് കേന്ദ്രം വില്ക്കാന് തീരുമാനിച്ചത്. ഇതിനെതിരെയാണ് ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധ സൂചകമായി ഈ മാസം 31വരെ രാവിലെ ഒരു മണിക്കൂര്‍ കപ്പല്‍ശാലയുടെ എല്ലാ ഗേറ്റുകളും ഉപരോധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
കപ്പല്‍ശാലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടാണ് ഓഹരിവില്‍പ്പന എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ റിലയന്‍സ് ഉള്‍പ്പെടെ കുത്തകകള്‍ക്ക് പൊതുമേഖലാ സ്ഥാപനം തീറെഴുതിക്കൊടുക്കാനാണ് നീക്കമെന്ന് ഇവര്‍ ആരോപിക്കുന്നു. കേന്ദ്ര തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here