വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ് വിവാദത്തില്‍

കൊച്ചി: ബിജെപി പെരുമ്പാവൂര്‍ എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. വീട്ടമ്മ വസ്ത്രം അഴിച്ചു മാറ്റി പൂര്‍ണ്ണ നഗ്‌നയാകുന്ന ദൃശങ്ങളാണ് രണ്ട് മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സന്തോഷാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള പെരുമ്പാവൂര്‍ ബിജെപി എന്ന പേരിലുള്ള വാട്‌സ് ആപ് ഗ്രൂപ്പ് പാര്‍ട്ടി സന്ദേശങ്ങളും അറിയിപ്പുകള്‍ കൈമാറാനാണ് ഉപയോഗിച്ച് വന്നിരുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പ്രമുഖരായ പന്ത്രണ്ട് പേരാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍. വീട്ടമ്മമാരും അഭിഭാഷകരും അദ്ധ്യാപികമാരും ഉള്‍പ്പെടെ ഒട്ടേറെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ഗ്രൂപ്പില്‍ അംഗങ്ങളാണ്. അത്തരമൊരു ഗ്രൂപ്പിലാണ് ബിജെപി നേതാവ് തന്നെ അശ്ശീല വീഡിയോ പോസ്റ്റ് ചെയ്തത്.

ഉച്ചക്ക് 2.30 ഓടെയാണ് ഗ്രൂപ്പില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗിക വാര്‍ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഗ്ലീല വീഡിയോ പോസ്റ്റ് ചെയ്ത നേതാവിന്റെ നടപടി അണികളെ ഞെട്ടിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തു പോയി. പോസ്റ്റിട്ട നേതാവിനെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സംഘടനാ തലത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗ്രൂപ്പിലെ അംഗങ്ങളിലൊരാള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here