ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി നാളെ അളന്നു തിട്ടപ്പെടുത്തും

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി നാളെ അളന്നു തിട്ടപ്പെടുത്തും. തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ദിലീപിനു പുറമെ ഡി സിനിമാസിന്റെ സമീപത്ത് ഭൂമിയുള്ള ആറ് പേര്‍ക്കും ഭൂമി അളക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയും ഭൂമി അളന്ന് തിട്ടപ്പെടുത്തിയും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് നാളെ പരിശോധന നടത്തുന്നത്. പതിനൊന്നരയോടെ ഡി സിനിമാസില്‍ നേരിട്ടെത്തി ജില്ലാ സര്‍വ്വേ സുപ്രണ്ടിന്റെ നേതൃത്വത്തിലാവും ഭൂമി അളക്കുക. പരിശോധന ഉണ്ടാവുമെന്ന് കാട്ടി ദിലീപ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് മുമ്പ് നോട്ടീസ് നല്‍കിയിരുന്നു.

ദിലീപിന് പുറമെ ഡി സിനിമാസിന്റെ സമീപത്ത് ഭൂമിയുള്ള ആറ് സ്ഥലയുടമകള്‍ക്കാണ് അറിയിപ്പ് നല്‍കിയത്. ദിലീപ് ജയിലിലായതിനാല്‍ സ്ഥലം അളക്കാനെത്തുന്നത് സംബന്ധിച്ച് തിയേറ്റര്‍ മാനേജര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് ജന്‍മാവകാശം ലഭിച്ചതും കരമടച്ചതും ഉള്‍പ്പെടെ ദൂരുഹമാണെന്ന് കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വെറും പാട്ടഭൂമി വ്യക്തികളുടെ കയ്യിലെത്തിയതും പോക്കുവരവ് ചെയ്തതും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് കളട്കര്‍ വ്യക്തമാക്കി. ഡി സിനിമാസിന്റെ ഭൂമി സംബന്ധിച്ച് കൈവശമുള്ള രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കാനാണ് സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് വിഭാഗം സൂപ്രണ്ടിന്റെ നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News