
പറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച നിധീഷ്‌കുമാറിന് ബിജെപിയുടെ പിന്തുണ. നിധീഷ് കുമാറിനെ പിന്തുണയ്ക്കുന്നതായി ബിജെപി പാര്‍ലമെന്ററി പാര്‍ടിയോഗം ബീഹാര്‍ ഗവര്‍ണ്ണറെ രേഖാമൂലം അറിയിച്ചു. എന്‍ഡിഎ എം.എല്‍.എമാരും ജെഡിയും എം.എല്‍.എമാരും ഉടന്‍ യോഗം ചേര്‍ന്ന് നിധീഷ്‌കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോദി അവകാശപ്പെട്ടു.
എന്നാല്‍ നിധീഷ്‌കുമാര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.സഖ്യം തകരാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. മഹാസഖ്യം പിരിഞ്ഞതോടെ മന്ത്രിസഭ നിലനിറുത്താന്‍ 122 എന്ന കേലവ ഭൂരിപക്ഷത്തിന് നിധീഷ്‌കുമാറിന് 51 എം.എല്‍.എമാരുടെ കുറവ്. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 58 എം.എല്‍.എമാര്‍.
ബിജെപി പിന്തുണ വ്യക്തമാക്കിയതോടെ നിധീഷ് -ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം കടന്ന് 129 എം.എല്‍.എമാരുടെ പിന്തുണയോടെ ഭരിക്കാനാകും. വീണ്ടുമൊരു തിരഞ്ഞെടുപ്പിലേയക്ക് ബീഹാറിനെ തള്ളി വിടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ബിജെപി നിധീഷിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ മോദി പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സഖ്യം വിട്ട നിധീഷ് , പ്രധാനമന്ത്രിയായ മോദിയെ അംഗീകരിക്കുന്നത് എങ്ങനെയെന്ന് ചോദ്യം ഉയരുന്നു. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്ക് 80 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ 27 ഒപ്പം നിറുത്തിയാലും 15 എം.എല്‍.എമാരുടെ കുറവ്.
നിധീഷ് പക്ഷത്തെ പതിനഞ്ച് എം.എല്‍.എമാരെ മറുകണ്ടം ചാടിച്ചാന്‍ കേവല ഭൂരിപക്ഷത്തോടെ ഭരണം ലാലുവിന് നിലനിറുത്താനാകും. കൂറ് മാറ്റം നിയമം വന്നാല്‍ പുതിയ തിരഞ്ഞെടുപ്പിലേയക്ക് കാര്യങ്ങള്‍ മാറും. ഇതും തനിക്ക് അനുകൂലമാകുമെന്നാണ് ലാലുവിന്റെ കണക്ക് കൂട്ടല്‍.ബിജെപി നിധീഷിനൊപ്പം ഭരണത്തിലെത്തുന്നത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ് ലാലു പ്രസാദ് യാദവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here