വിന്‍സെന്റിന്റെ രാജി ആവശ്യവുമായി എല്‍ ഡി എഫ് നടത്തിയ സമരത്തിന് നേരെ ആക്രമണം; ബാലരാമപുരത്ത്സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ബാലരാമപുരത്ത് എല്‍ ഡി എഫ് നടത്തിയ രാപകല്‍ സമരത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെരുപ്പ് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എം വിന്‍സന്റിനെ പിന്തുണച്ച് യുഡിഎഫ് നടത്തിയ രാപകല്‍ സമരപന്തലില്‍ നിന്നായിരുന്നു ചെരുപ്പേറ് ഉണ്ടായത്. സിപിഐ എം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത മടങ്ങിയ ഉടനെയാണ് സംഘര്‍ഷം ഉണ്ടായത്.

രാജി ആവശ്യവുമായി എല്‍ഡിഎഫ് നടത്തിയ പ്രകടനത്തിന് നേരെയാണ് ആദ്യം ചെരുപ്പേറ് ഉണ്ടായത്. ഇതൊടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരിച്ചടി ആരംഭിച്ചു. പൊലീസ് ഇരുകൂട്ടര്‍ക്കുമിടയില്‍ നിലയുറപ്പിച്ചു. അതിനിടെ സമരപ്പന്തലുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലേറ് തുടങ്ങി.

ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറ് ഉണ്ടായതോടെ പോലീസ് ലാത്തി വീശി.തുടര്‍ന്ന് സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പോലീസ് കോണ്‍ഗ്രസിന്റെ സമരപന്തല്‍ പൊളിച്ച് നീക്കി.

സംഘര്‍ഷത്തില്‍ സിപിഐം ഏരിയാകമ്മറ്റി അംഗം ബാബുജാന്‍,വിഴിഞ്ഞം ലോക്കല്‍ സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലി,ബാലരാമപുരം ലോക്കല്‍ സെക്രട്ടറി മോഹനന്‍ എന്നീവര്‍ക്ക് പരിക്കേറ്റു.നിരവിധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട് .സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വലിയ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News