ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; കടലില്‍ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

കൊല്ലം:ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും, വലകള്‍ നിര്‍മ്മിച്ചും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 31 ന് അര്‍ദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും

തീരദേശവും, മത്സ്യത്തൊഴിലാളികളും ആവേശത്തിലാണ്. ഒന്നരമാസം നീണ്ട ദുരിത അനുഭവങ്ങള്‍ മറന്ന് ചാകര തേടി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് ഇവര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, പെയ്ന്റിഗ് ജോലികളും പൂര്‍ത്തിയാക്കി മത്സ്യബന്ധന ബോട്ടുകള്‍ തീരത്ത് നിരന്നു കഴിഞ്ഞു.  പുതിയ വലകളും നിര്‍മ്മിക്കുകയും, ലോഡിംഗ് ഉപകരണങ്ങളുടെ പെയിന്റിംഗ് ജോലികളും പുരോഗമിക്കുകയാണ്

പ്ലാസ്റ്റിക് റോപ്പും ഉരുക്ക് മണികളും ഉപയോഗിച്ചുള്ള വലകളാണ് കൂടുതലായി ഉണ്ടാക്കുന്നത്. ട്രോളിംഗ് കഴിയുമ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരിക്കാടി ചെമ്മീനിനും, കണവയ്ക്കുമായെല്ലാം പ്രത്യാക വലകളും ഒരുക്കുന്നുണ്ട്. ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here