മൊഴിയില്‍ പൊരുത്തക്കേട്; കാവ്യയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. കഴിഞ്ഞ ദിവസം കാവ്യയുടെ മൊഴിയെടുത്തതിനൊപ്പം അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് കാക്കനാടുള്ള ഒരുസ്ഥാപനത്തില്‍ എല്‍പ്പിച്ചുവെന്നായിരുന്നു പള്‍സര്‍ സുനി മൊഴി നല്‍കിയത്.

ഇതിന്‍രെ അടിസ്ഥാനത്തിലാണ് കാവ്യയുടെ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തിരച്ചില്‍ നടത്തിയിരുന്നത്. ഈ സ്ഥാപനം കാവ്യയുടെ പേരില്‍ ആണെങ്കിലും നടത്തിപ്പ് ചുമതല അമ്മ ശ്യാമളയ്ക്കാണ. കഴിഞ്ഞ ദിവസം  നല്‍കിയ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്നതിനാലാണ് ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News