നെയ്മര്‍ ബാഴ്‌സ വിടുന്നു; നിരാശയില്‍ മെസ്സി

ബാഴ്‌സലോണ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സ വിടുന്നു.ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേയ്ക്കാണ് നെയ്മര്‍ ചേക്കേറാനൊരുങ്ങുന്നത്. ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ പിഎസ്ജിയുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചന്നാണ് റിപ്പോര്‍ട്ടുകള്‍. 222 മില്യണ്‍ യൂറോയ്ക്കാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ 25 കാരനായ നെയ്മറിനെ സ്വന്തമാക്കിയതത്രേ. നെയ്മര്‍ ബാഴ്‌സ വിടരുതെന്നാണ് തന്റെ ആഗ്രഹമെന്ന് മെസ്സി പ്രതികരിച്ചതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here