പറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രിയായി നിധീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റു. പുതിയ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നാളെ. അതിന് ശേഷം മന്ത്രിസഭാ പുനസംഘടന നടത്തും. ബീഹാറിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ തീരുമാനം എടുത്തതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിധീഷ്‌കുമാര്‍ പ്രതികരിച്ചു.
ബീഹാര്‍ മുഖ്യമന്ത്രി പദം രാജിവച്ച് 17 മണിക്കൂര്‍ തികയും മുമ്പാണ് ബിജെപി പിന്തുണയോടെ നിധീഷ്‌കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തിയത്. പട്ന രാജ്ഭവനില്‍ 13 മിനിറ്റ് മാത്രം നീണ്ട് നിന്ന ചെറു ചടങ്ങില്‍ ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലി കൊടുത്തു.
മുഖ്യമന്ത്രിയായി നിധീഷ്‌കുമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തൊട്ട് പിന്നാലെ ബിജെപി നേതാവ് സുശീള്‍ കുമാര്‍മോദി ഉപമുഖ്യമന്ത്രിയായും സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. മന്ത്രിമാര്‍ സ്ഥാനമേല്‍ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ബീഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയുമായി മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ഗവര്‍ണ്ണര്‍ 11 മണിയ്ക്ക് കൂടിക്കാഴ്ച്ച് നടത്താനിരിക്കെ അതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു നിധീഷിന്റെ സത്യപ്രതിജ്ഞ.നാളെ പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ജെഡിയു -ബിജെപി സഖ്യത്തിന് കഴിയും. വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭാ പുനസംഘടന നടത്തും. പുതിയ സഖ്യത്തിന് 129 എംഎല്‍.എമാരുടെ പിന്തുണയുണ്ട്.

Get real time update about this post categories directly on your device, subscribe now.