സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു; തൃശൂരില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

തൃശൂര്‍: സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമയില്‍ റോള്‍ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി.

യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു.

സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് ഒരു വര്‍ഷക്കാലത്തോളം തന്നെ ഇയാള്‍ പീഡിപ്പിച്ചതായി നടി നല്‍കിയ പരാതിയില്‍ പറയുന്നു . സിനിമയില്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത് . പരാതി ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഫോണില്‍ നിന്നും പോലീസ് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചാണ് പ്രതി യുവനടിയുടെ വിശ്വാസ്യത നേടിയെടുത്തത് . നായികാ വേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു . 33 ലക്ഷത്തോളം രൂപ പ്രതി കൈക്കലാക്കിയതായും യുവനടിയുടെ പരാതിയിലുണ്ട് . ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയില്‍ നിന്നും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി . പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News