ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാര്‍ കുടുങ്ങും; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതി മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വുമന്‍ കളക്ടീവ് ഇന്‍ സിനിമയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി ബി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. പ്രമുഖ മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News