ദിലീപിന് സാമാന്യബുദ്ധിയില്ലേ; പ്രതികരണവുമായി ശ്രീനിവാസന്‍

ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്തെത്തി. നടിയെ ആക്രമിക്കുന്ന മണ്ടത്തരം ദിലീപ് ചെയ്യില്ലെന്നാണ് ശ്രീനിവാസന്റെ പക്ഷം. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും പൊലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെയും ശ്രീനിവാസന്‍ വിമര്‍ശനമുന്നയിച്ചു. അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി അമ്മ മാറിയെന്നും ശ്രീനി ആരോപിച്ചു.

അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News