കോഴിക്കോട്ടെ തെരുവിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍ ഒരിടം; സര്‍വ്വെ നടപടികള്‍ ആരംഭിച്ചു

കോഴിക്കോട്: തെരുവില്‍ കിടന്നുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റോഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റിന്റെ മറവില്‍ അന്തിയുറക്കത്തിനായി അഭയം തേടിയവര്‍ക്ക് തങ്ങളെ തിരഞ്ഞെത്തിയവരെ ഭയത്തോടെയും സംശയത്തോടെയും മാത്രമേ നോക്കാന്‍ സാധിച്ചുള്ളൂ.

കാരണം ഇരുട്ടില്‍ തേടിവരാന്‍ മറ്റാരുമില്ലെന്ന ഉറച്ച ബോധ്യം. പൊലീസിനെയും ഒപ്പം വലിയ ഒരു സംഘത്തെയും കണ്ടപ്പോള്‍ അമ്പരപ്പ് മാത്രം. പിന്നെ നഗരത്തിലെ വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെ വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായുള്ള സര്‍വ്വെ എന്നറിയച്ചപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പും പുഞ്ചിരിയും. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വെ എട്ട്് സ്‌ക്വാഡുകളായി കേന്ദ്രീകരിച്ചാണ് നഗരത്തില്‍ പുരോഗമിക്കുന്നത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ നടക്കുന്ന സര്‍വ്വെ പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് പാര്‍പ്പിടം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സംസ്ഥാന നഗരകാര്യ വകുപ്പ്കുടുംബശ്രീ സംസ്ഥാന മിഷന്‍ മുഖേന 93 നഗരസഭകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel