എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം തനിക്കെതിരായുള്ള ഗൂഢാലോചന തെളിയിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ അന്‍സലന്‍ രംഗത്തെത്തി

നെയ്യാറ്റിന്‍കര കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എം വിന്‍സന്റ് എംഎല്‍എയെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജി ആവശ്യപ്പട്ട് സിപിഎമ്മും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്. പൊലീസ് ലാത്തിവീശിയതോടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇന്ന് വീണ്ടും എം വിന്‍സന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഎമ്മും തടയുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യതയെന്ന് കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന തെളിയിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനും രംഗത്തെത്തി. തനിക്കെതിരെയുള്ള ആരോപണം അവസാനിപ്പിച്ചില്ലങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസ് റിപ്പോര്‍ട്ട് ലഭിക്കാതിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എല്‍യുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News