കണ്ടതൊന്നുമല്ല; വരാനിരിക്കുന്നത് പൃഥ്വിയുടെ ഇതിഹാസ കഥാപാത്രങ്ങള്‍

കരിയറിലെ ഏറ്റവും തിരക്കേറിയ ഘട്ടത്തിലാണ് പൃഥ്വിരാജ്. ഇതിഹാസ നായകനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനൊരുങ്ങുകയാണ് പൃഥ്വി. ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’, വിജി തമ്പി സംവിധാനം ചെയ്യുന്ന ‘വേലുത്തമ്പി ദളവ’, ‘കുറഞ്ചിക്കോട്ട് കാളി’ എന്നിവയാണ് പൃഥ്വി നായകായെത്തുന്ന സിനിമകള്‍.

‘വേലുത്തമ്പി ദളവ’ 2019 ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ വിജി തമ്പി അറിയിച്ചു. രണ്‍ജി പണിക്കരാണ് തിരക്കഥ. വിദേശ അഭിനേതാക്കളടക്കം ഒരു ബൃഹദ് താരനിരതന്നെ ചിത്രത്തില്‍ ഉണ്ടാകുമെന്നും വിജി തമ്പി അറിയിച്ചു.

ബ്ലെസിയുടെ ‘ആടുജീവിത’മാണ് പൃഥ്വിയുടെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള ചിത്രം. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്ന് ബ്ലെസി അറിയിച്ചു. ജിനു വി.എബ്രഹാമിന്റെ ‘ആദം’ ആണ് പൃഥ്വിയുടെ ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here