ആരാധകരുടെ ഡി ക്യു ഇനി തെലുങ്കിലും മിന്നിതിളങ്ങും

മലയാള യുവനടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്വതസിദ്ധമായ അഭിനയ ശൈലിയും നിഷ്‌കളങ്കമായ ചിരിയും കൈമുതലായുള്ള ദുല്‍ഖര്‍ ആരാധകരുടെ പ്രിയതാരവുമാണ്. അതുകൊണ്ടുതന്നെയാണ് ഡി ക്യു എന്ന ഓമനപേരില്‍ അവര്‍ വിളിക്കുന്നതും. മലയാളക്കരയ്ക്ക് പുറത്തും ദുല്‍ഖര്‍ ആരാധകരുടെ പ്രിയ താരമാണ്.

തമിഴില്‍ വാ മുടി പേശത്തില്‍ മിന്നിതിളങ്ങിയ ഡി ക്യു ഓ കെ കണ്‍മണിയിലൂടെ തമിഴകത്ത് തരംഗം തീര്‍ത്തിരുന്നു. ഒ കെ കണ്‍മണിയുടെ തെലുങ്ക് ഡബ്ബിങ് ചിത്രം ഓക്കേ ബംഗാരത്തിലുടെ തെലുങ്കുദേശത്തും ആരാധകരെ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്ന ദുല്‍ഖര്‍ അവിടെയും തരംഗം സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാനദി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് ഡി ക്യു. പഴയ കാല നടന്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക. മലയാളത്തില്‍ ബിജോയ് നമ്പിയാരുടെ സോളോ ആണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. സൗബിന്‍ ഷഹിറിന്റെ പറവയിലും ഡി ക്യുവെത്തും. ഉണ്ണി ആര്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ഒരു ഭയങ്കര കാമുകനിലും, ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാര കുറുപ്പിനെ ആസ്പദമാക്കി ചെയുന്ന ചിത്രത്തിലും ദുല്‍ഖര്‍ മിന്നിതിളങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here