സായിപല്ലവിയൊക്കെ എന്ത്; തരംഗമായി സാനിയയുടെ ഡാന്‍സ്; വീഡിയോ വൈറല്‍

ഹൈദരാബാദ്: ടെന്നീസ് കോര്‍ട്ടിലെ വിസമയ നായികയാണ് സാനിയ മിര്‍സ. ഇന്ത്യന്‍ ടെന്നിസിന് ഇതുപോലെ നേട്ടങ്ങള്‍ സമ്മാനിച്ച താരമില്ലെന്ന് തന്നെ പറയാം. ടെന്നിസ് കോര്‍ട്ടിലെ തിളക്കത്തിനൊപ്പം പലപ്പോഴും ഫാഷന്‍ റാംപുകളിലും സാനിയ വിസ്മയം തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോ‍ഴിതാ സാനിയ സൂപ്പര്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ നടന്ന ഡബ്ല്യു.ടി.എ ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിനിടെയാണ് സുവര്‍ണതാരം മനോഹരമായി ചുവടുവെച്ചത്. അക്കാദമിയിലെ കൂട്ടാളികള്‍ക്കൊപ്പമായിരുന്നു സാനിയയുടെ ഡാന്‍സ് അരങ്ങേറിയത്. സാനിയയുടെ ഡാന്‍സ് വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്.

ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. നേഹക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് സാനിയ വിഡിയോ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News