കയ്യടിക്കാം ഫഹദിന്; ശിവകാര്‍ത്തികേയന്‍ പറയുന്നു

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ തമിഴ് സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിക്കുകയാണ്. മോഹന്‍ രാജിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം ‘വേലൈക്കാരനി’ലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തിലും ഫഹദ് പ്രധാനകഥാപാത്രമായെത്തുന്നു.

ഫഹദിനൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിനുള്ള ശിവകാര്‍ത്തികേയന്റെ മറുപടിയാണ് തമിഴില്‍ നിന്നുള്ള വാര്‍ത്ത. ആരാധകന്റെ ചോദ്യത്തിന് ശിവകാര്‍ത്തികേയന്റെ മറുപടി ഇങ്ങനെയായിരുന്നു;
‘ഏത് ഹോളിവുഡ് നടനോടും മത്സരിക്കാവുന്ന അഭിനേതാവാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്.’ ആരാധകര്‍ക്കൊപ്പമുള്ള ട്വിറ്റര്‍ സംവാദത്തിലായിരുന്നു ശിവകാര്‍ത്തികേയന്റെ മറുപടി’

തനി ഒരുവന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ആദി എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്. നയന്‍താര, സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News