
കെയ്‌റോ: ഏത് നിമിഷവും സ്‌ഫോടനം നടക്കുമെന്ന ഭയപ്പാടിലാണ് ലോകത്തെ പല നഗരങ്ങളുമിപ്പോള്‍. വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ പൊട്ടിത്തെറിച്ചോ, ചാവേറുകള്‍ തന്നെ പൊട്ടിത്തെറിച്ചോ എപ്പോള്‍ വേണമെങ്കിലും നഗരങ്ങള്‍ കത്തിചാമ്പലാകാം. എന്നാല്‍ ഈജിപ്തിലെ സിനയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
നാടിനെ ചുട്ട് ചാമ്പലാക്കുവാനായി നിറയെ സ്‌ഫോടക വസ്തുക്കളുമായി വന്ന കാര്‍ സൈനിക ടാങ്ക് ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തതിന്റെ ദൃശ്യങ്ങളാണ് ഈജിപ്തില്‍ നിന്നും പുറത്തുവരുന്നത്. സ്‌ഫോടക വസ്തുക്കളുമായി ചെക്‌പോയിന്റിലേക്ക് കാറെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ടാങ്ക് ഡ്രൈവര്‍ അത് ഇടിച്ചു തകര്‍ക്കുകയായിരുന്നു.
ആയുധധാരികളായ നാലുപേരും വന്‍ സ്‌ഫോടക വസ്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് 10 ലക്ഷത്തോളം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here