ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യന്‍ ബോളിംഗില്‍ തകര്‍ന്നടിഞ്ഞു. കളിയുടെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 ആണ് ലങ്കയുടെ സ്‌കോര്‍. ശേഷിക്കുന്ന അഞ്ച് വിക്കറ്റുമായി 446 റണ്‍സാണ് ലങ്ക പിന്തുടരേണ്ടത്.
അര്‍ധ സെഞ്ചുറി നേടിയ ഉപുല്‍ തരംഗയും ഏഞ്ചലോ മാത്യൂസുമാണ് ലങ്കന്‍ സ്‌കോര്‍ 150 കടത്തിയത്. തരംഗ 64 റണ്‍സെടുത്ത് റണ്‍ ഔട്ടായി. 54 റണ്‍സ് സ്‌കോര്‍ ചെയ്ത മാത്യൂസും ആറ് റണ്‍സുമായി ദില്‍റുവാന്‍ പെരേരയുമായാണ് ക്രീസില്‍.
മൊഹമ്മദ് ഷമിയുടെ ഇരട്ടവിക്കറ്റുകളാണ് ഇന്ത്യയുടെ ബോളിങ് ആക്രമണത്തില്‍ നിര്‍ണായകമായത്. ഷമി 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവും രവചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Get real time update about this post categories directly on your device, subscribe now.