ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസ് ലോഗോ

ട്രക്കുകളിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണിയെ ടാറ്റ പിടിച്ചെടുത്തത്. അതിവേഗ ട്രാക്കിലേക്കുള്ള ടാറ്റയുടെ സംഭാവന-ടമോ റെയ്സ്മോ, ഇന്ത്യയിലെ ആദ്യ സിഎന്‍ജി ബസ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ്, ഇലക്ട്രിക്-ഹൈബ്രിഡ് ബസുകള്‍… ടാറ്റയുടെ പട്ടിക തീരുന്നില്ല.

70 വര്‍ഷം പഴക്കമുണ്ട് ടാറ്റ മോട്ടോര്‍സിന്. 1945 ല്‍ ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ നിന്നുമാണ് ടാറ്റയുടെ തുടക്കം. പേര് സൂചിപ്പിക്കുന്നത് പോലെ ലോക്കോമോട്ടീവുകളെ ടാറ്റ നിര്‍മ്മിച്ചിട്ടുമുണ്ട്.

ടാറ്റയുടെ ആദ്യകാല ട്രക്കുകളില്‍ മെര്‍സിഡീസ് ലോഗോയാണ് ഒരുങ്ങിയിരുന്നത്. ഡയമ്ലര്‍ ബെന്‍സുമായുള്ള സാങ്കേതിക പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

വിദേശ വിപണികളില്‍ ടാറ്റ ട്രക്കുകള്‍ എത്താന്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തിന് മുകളിലായി. നിലവില്‍ 45 രാജ്യങ്ങളിലാണ് ടാറ്റ ട്രക്ക് കയറ്റുമതി ചെയ്യുന്നത്. 1961 ല്‍ ശ്രീലങ്കയിലേക്കാണ് (സീലോണ്‍) ടാറ്റ ആദ്യമായി ട്രക്ക് കയറ്റുമതി ചെയ്തത്.

1969 ലാണ് ട്രക്കുകളില്‍ ടാറ്റയുടെ മുഖമുദ്രയായ ‘T’ പ്രത്യക്ഷപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here