സണ്ണി ലിയോണ്‍ കേരളത്തിലേക്ക്

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലേക്ക് വരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ചടങ്ങ്.

മുന്‍പ് വനിതാ മാഗസിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മിലന്‍ ലുത്രിയയുടെ ‘ബാദ്ഷാഹൊ’യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോണ്‍ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബില്‍ തരംഗമായിരുന്നു. മൂന്ന് ദിവസംകൊണ്ട് 1.3 വ്യൂസാണ് പാട്ടിന് ലഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like