ഭീമാ ബാലസാഹിത്യ അവാര്‍ഡ് വിതരണം ചെയ്തു

കോഴിക്കോട്: ഇരുപത്തിയേഴാമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കോഴിക്കോട് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ശില്പവും 70000 രൂപയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ‘ആര്‍സിസിയിലെഅത്ഭുതകുട്ടികള്‍’ എന്ന പുസ്തകമാണ് രാജേന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോഴിക്കോട് നടന്ന അവാര്‍ഡ് വിതരണചടങ്ങ് സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

18 വയസ്സിന് താഴെയുളള കുട്ടികളുടെ കൃതിക്കുളള അവാര്‍ഡ് എം എം കാളിദാസനുവേണ്ടി അച്ഛനും സഹോദരനും ചേര്‍ന്ന് ഏറ്റുവാങ്ങി. ബി ഗിരിരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോക്ടര്‍ എന്‍ രാധാകൃഷ്ണന്‍ നായര്‍ ഭീമാ ഭട്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel