കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ കോളേജില്‍ കെഎസ്‌യു തകര്‍ന്നടിഞ്ഞു; എസ്എഫ്‌ഐയ്ക്ക് മിന്നുന്ന വിജയം

കോഴിക്കോട്: കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. ഒന്‍പത് സീറ്റുകളില്‍ എഴും സ്വന്തമാക്കിയാണ് എസ്എഫ്‌ഐയുടെ വിജയം.

കെഎസ്‌യുവിന്റെ കുത്തകയായിരുന്ന ദേവഗിരി കോളേജ് കഴിഞ്ഞ തവണയാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്. എന്നാല്‍ ചെയര്‍മാനും വൈസ് ചെയര്‍മാന്‍ സ്ഥാനവും നഷ്ടമായിരുന്നു. എന്നാല്‍ ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ ഈ സീറ്റുകള്‍ സ്വന്തമാക്കിയാണ് എസ്എഫ്‌ഐ വന്‍വിജയം നേടിയിരിക്കുന്നത്. ചെയര്‍മാനായി സൂരജിനെയും വിസിപിയായി വന്ദനയെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എംഎ മലയാളത്തിന് പഠിക്കുന്ന കോളേജ് കൂടിയാണ് ദേവഗിരി. തെരഞ്ഞെടുപ്പിന് ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News