‘എനിക്കും ഇനിയുള്ള കാലം ജീവിക്കണം’; ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ

കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ. പി.യു ചിത്രയെ ഒഴിവാക്കിയതിലെ വിമര്‍ശനം വ്യക്തിഹത്യയായി മാറിയെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഉഷയുടെ തീരുമാനം.

ഉഷ പറയുന്നത് ഇങ്ങനെ: മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഢനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്. ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഢനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണ്.

വൃദ്ധയായ മാതാവിനൊപ്പം ഭര്‍ത്താവിനൊപ്പം സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്. അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഢനത്തില്‍ പ്രതിഷേധിച്ച് പി.ടി ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു.

ഞാനീ കാര്യത്തില്‍ നിസ്സഹായയാണ്. എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
സസ്‌നേഹം
സ്വന്തം
പി ടി ഉഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here