ട്രംപ് ട്രാന്‍സ് ജെന്‍ഡേഴ്‌സിനെതിരെയും; അമേരിക്കന്‍ പട്ടാളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് വേണ്ടെന്ന് തിട്ടൂരം

അമേരിക്കന്‍ പട്ടാളത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് വേണ്ടെന്ന് പ്രസിഡന്റ് ട്രംപിന്റെ തിട്ടൂരം. ട്രംപിന്റെ വെളിപാടിന്റെ വിശദീകരണമാണ് ഏറെ രസകരം. ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ചികിത്സയ്ക്ക് ഏറെ പണം ചെലവാകുന്നു. അതു വയ്യ. സൈന്യത്തിന്റെ ചെലവു കുറയ്ക്കാന്‍ ഇതേ വഴിയുള്ളൂയെന്നാണ് വാദം.

എന്നാല്‍, ട്രംപിന്റെ അമ്പ് ഒബാമയ്‌ക്കെതിരെയാണ്. അമേരിക്കന്‍ പട്ടാളത്തിന്റെ വാതിലുകള്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനു തുറന്നത് ഒബാമയാണ്. വിപ്ലവകരമായ തീരുമാനമെന്നാണ് അന്നതു വിശേഷിപ്പിക്കപ്പെട്ടത്.

ട്രാന്‍സ്‌ജെന്‍ഡര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വത്വമനുസരിച്ച് ശുചിമുറികള്‍ ഉപയോഗിക്കാമെന്ന ഒബാമയുടെ തീരുമാനവും ട്രംപ് നേരത്തേ റദ്ദാക്കിയിട്ടുണ്ട്. ആ ചെയ്തിയുടെ തുടര്‍ച്ചയായാണ് പുതിയ നടപടിയും വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here