തലസ്ഥാനത്ത് ആര്‍എസ്എസ്-ബിജെപി ആക്രമണം തുടരുന്നു; കോടിയേരിയുടെ വീടിനു നേരെയും ആക്രമണം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മുന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും വിടിന്റെ മുന്നില്‍ നിര്‍ത്തിയിച്ചിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. കുടുംബാംഗങ്ങല്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി പിഎം ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തിരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്.
സിഐടിയു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമിച്ചത്. പൂവച്ചല്‍ മുളമൂട് ജങ്ഷനിലെ വീടിന് ബൈക്കിലെത്തിയെ മൂന്നംഗ ആര്‍എസ്എസ് സംഘം കല്ലെറിയുകയായിരുന്നു. ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ബൈക്കില്‍ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.

സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാള്‍ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാര്‍, സ്‌കൂട്ടര്‍ എന്നിവ ആദ്യം തകര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര, വാള്‍ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News