മെഡിക്കല്‍ കോഴ അഴിമതി:ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍ എസ് എസ്സ് നീക്കം; നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ ആര്‍ എസ് എസ്സ് ശേഖരിക്കുന്നു

മെഡിക്കല്‍ കോഴ അഴിമതിയില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന ബിജെപിസംസ്ഥാന നേതൃത്വത്തിന് ഭീക്ഷണിയായി ആര്‍ എസ് എസ്സിന്റെ നേതൃത്വത്തിന്റെ വിവരശേഖരണം.ബിജെപി സംസ്ഥാന നേതാക്കളുടെ വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച് വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആര്‍ എസ് എസ്സ്‌കേന്ദ്രനേതൃത്വം നേതാക്കളുടെ ആസ്തിയെകുറിച്ച് വിവരശേഖരണം നടത്തുന്നത്. ആര്‍ എസ് എസ്സകേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ സംഘടനാ ഭാരവാഹികള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

സ്വാശ്രയ മെഡിക്കല്‍കോളേജ് കോഴ അഴിമതിയില്‍ പ്രതികൂട്ടിലായിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് കൂനിന്‍മേല്‍ കുരു എന്ന പോലയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ആര്‍ എസ് എസ്സ് വിവരശേഖരണം.ബിജെപിനേതാക്കള്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നു,കൂടാതെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനം സ്വന്തമാക്കി,കോടികള്‍ വിലവരുന്ന വീട് വച്ചു എന്നിങ്ങനെയുള്ള നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്ആര്‍ എസ് എസ്സ് പ്രാന്തകാര്യവാഹക് ഹരികൃഷ്ണന്‍ ബിജെപിസംസ്ഥാന നേതാക്കള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

ബിജെപിസംസ്ഥാന നേതാക്കളുടെ ആസ്തി സംബന്ധിച്ച കണക്കും വിവരശേഖരണവും കൃത്യതയോടെ നടത്തി റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ആര്‍ എസ് എസ്സ്പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കരി,ആര്‍ എസ് എസ്സ് ്പ്രാന്ത പ്രചാരക് പി.ആര്‍.ശശിധരന്‍ എന്നിവരെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിരിക്കുകയാണ്.ഈ രണ്ട് നേതാക്കളും അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെത്തി വിവര ശേഖരം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുംബിജെപിസംസ്ഥാന നേതാക്കളുടെ അഴിമതിവിഷയും ആസ്തിയും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്ന കത്തും വിവാദമായിട്ടുണ്ട്.ഇതു കൂടി കണക്കിലെടുത്താണ് ആര്‍ എസ് എസ്സ് അ്രന്വേഷണം നടത്തുന്നത്.

പാലക്കാട്ടെ ഒരു പ്രമുഖ ആശുപത്രിയിലെ രണ്ടു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ജില്ലയിലെ ഒരു സംസ്ഥാന സെക്രട്ടറി നാലു കോടി രൂവ വാങ്ങി. തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവ് അഞ്ചു കോടി മുതല്‍ മുടക്കില്‍ ഒരു ടൈല്‍ ഫാക്ടറി വാങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാരാര്‍ജി ഭവനിലെത്തിയ ഒരു ഒരു ഐ.ടി വിദഗ്ദനും ലക്ഷങ്ങള്‍ വെട്ടിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് ബള്‍ക്ക് മെസേജ് എന്ന ന്യൂതന സങ്കല്‍പ്പവുമായി മാരാര്‍ജി പടിക്കലെത്തിയ പ്രമുഖനായൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന കമ്മറ്റി ഓഫീസിലെ സെക്രട്ടറിയായി. പാര്‍ട്ടിയിലെ ഏക വനിതാ ജനറല്‍ സെക്രട്ടറി കാല്‍കോടി വിലയുള്ള ആഡംബരവാഹനം സ്വന്തമാക്കി തുടങ്ങി, ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്ന വിവാദ കത്തിലെ ആരോപണങ്ങളുംആര്‍ എസ് എസ്സ്നേതാക്കള്‍ പരിശോധിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് നാലു സ്യൂട്ട് കേസുകളിലായി ഒരു നേതാവ് കോടിക്കണക്കിന് രൂപ കടത്തിയെന്ന പരാതിയും ആര്‍ എസ് എസ്സ് മുഖവിലക്കെടുത്തിട്ടുണ്ട്.മെഡിക്കല്‍ കോഴയില്‍ ആരോപണ വിധേയനായ എം ടിരമേശിനെ സംരക്ഷിച്ച പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍ എസ് എസ്സിന്റെ ഇടപെടല്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.അതേസമയം കോഴ അഴിമതിയിലെ വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം തടിയൂരിയതിനു തൊട്ടുപിന്നാലെയാണ് ആര്‍ എസ് എസ്സ്നേതൃത്വത്തിന്റെ വിവരശേഖരം എന്നത്ആര്‍ എസ് എസ്സ് സംസ്ഥാന നേൃത്വത്തെ ആകെ പ്രതിനസന്ധിയിലാക്കിയെന്നതും പറയാതെ വയ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News