പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് മജിസ്‌ട്രേറ്റ് വിധി പറയുന്നത്. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണസംഘം ഇന്ന് നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ തിരക്കിട്ട രഹസ്യനീക്കങ്ങളുമായി അന്വേഷണ സംഘം മുന്നേറുകയാണ്. ദിലീപുമായി അടുപ്പമുള്ളവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞ അന്വേഷണ സംഘം മൊഴികള്‍ വീണ്ടും പരിശോധിച്ച് വരികയാണ്.

ഏറ്റവും ഒടുവിലായി ചോദ്യം ചെയ്ത കാവ്യാ മാധവന്‍, അമ്മ ശ്യാമള, ഗായിക റിമി ടോമി എന്നിവരുടെ മൊഴികളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണ്.

പ്രധാന തെളിവായ ഫോണും മെമ്മറി കാര്‍ഡും എവിടെയാണെന്നതു സംബന്ധിച്ച് പള്‍സര്‍ സുനിയും സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും വ്യത്യസ്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്.  ഇതിന്റെ സത്യാവസ്ഥ അറിയുന്നതുവരെ ചോദ്യം ചെയ്യല്‍ തുടരും.

അതേ സമയം മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. വാദിയുടെ അഭിമാനവും സുരക്ഷയും മുന്‍നിര്‍ത്തി പ്രോസിക്യൂഷന്‍ ഇന്‍ക്യാമറ നടപടി ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതി മുറിയിലാണ് കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News