
പറ്റ്ന:മഹാസഖ്യത്തെ തകര്‍ത്ത് ബിഹാറില്‍ ബിജെപിയുമായി കൈകോര്‍ത്ത നിതീഷ്‌കുമാറിന്റെ രാഷ്ട്രീയവഞ്ചനയ്‌ക്കെതിരെ ജെഡിയുവില്‍ ഭിന്നത രൂക്ഷം. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവു കൂടിയായ ശരത് യാദവ് പങ്കെടുത്തില്ല.
നിതീഷിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച ശരത് യാദവ് ദില്ലിയിലെ വസതിയില്‍ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എംപിമാരായ അലി അന്‍വര്‍ അന്‍സാരി, എംപി വീരേന്ദ്ര കുമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കുമാര്‍, ജാവേദ് റസാഖ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
നിതീഷ് വ്യക്തിപരമായി എടുത്ത തീരുമാനത്തിന് ഒപ്പം നില്‍ക്കില്ലെന്നും രണ്ട് ദിവസത്തിനകം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും യോഗത്തിനു ശേഷം വിമത നേതാക്കള്‍ പറഞ്ഞു. നിതീഷുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വീരേന്ദ്രകുമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here