ആദിവാസി ഭവനനിര്‍മ്മാണത്തില്‍ വീഴ്ച;കരാറുകാര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ :വയനാട്ടില്‍ ആദിവാസി ഭവനനിര്‍മ്മാണത്തില്‍ വീഴ്ചവരുത്തിയ കരാറുകാര്‍ക്കെതിരെ കേസ്. വിവിധ പദ്ധതികളില്‍ വീടുനിര്‍മ്മാണം ഏറ്റെടുത്ത് നിര്‍മ്മാണം പാതിവഴിയിലിട്ട് മുങ്ങിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ അടിയന്തിരമായി നടപടിസ്വീകരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സഹായധനം ഉപയോഗിച്ച് വീടുപണി പൂര്‍ത്തിയാക്കാത്ത 19 പേര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ നടപടിവരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമെടുത്ത് കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജില്ലയിലാകെ പണിപൂര്‍ത്തീകരിക്കാത്ത 3776 വീടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരുടെ പാനല്‍ ഉണ്ടാക്കുവാനും ഇനി അതില്‍ നിന്നുള്ള കരാറുകാര്‍ക്ക് വീടുപണി ഏല്‍പ്പിക്കുകയും ചെയ്താല്‍ മതിയെന്നാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News