കണ്ണൂരില്‍ സിപിഎമ്മിലേക്ക് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവാഹം; മോദി ഇന്ത്യ ഭരിക്കുകയാണെങ്കില്‍ സിപിഐഎം ഇനിയും വളരും കോടിയേരി

കണ്ണൂര്‍ കണ്ണൂരില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും സിപിഐഎമ്മിലേക്ക് പ്രവര്‍ത്തകരുടെ പ്രവാഹം. യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവനാണ് മാറിയത്. ഐ എന്‍ ടി യു സി നേതാവ് മുകുന്ദന്‍ ബെന്നി എടത്താനം യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയും മാച്ചേരി ശാഖ മുഖ്യ ശിക്ഷകുമായ ജിതേഷ് മാചേരിയടക്കം സിപിഐഎമ്മില്‍ ചേര്‍ന്നത് ആര്‍ എസ് എസ് ലീഗ് കേന്ദ്രങ്ങളെ ആശങ്കയില്‍ ആഴ്ത്തുകയാണ്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ നടന്ന പൊതു യോഗത്തില്‍ സ്വീകരിച്ചു. മോഡി ഇന്ത്യ ഭരിക്കുകയാണെങ്കില്‍ സിപിഐഎം ഇനിയും വളരുമെന്നു കോടിയേരി പറഞ്ഞു. അഴിമതി എങ്ങനെ നടത്താമെന്ന പരീക്ഷണത്തിലാണ് കേരളത്തില്‍ ബിജെപി എന്നും അദ്ദേഹം പറഞ്ഞു ഉദരപൂരക പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News