നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയേറുന്നു; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയേറുന്നു. ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്തു വന്നു. മരണ സമയത്ത് വിലപിടിപ്പുള്ളതൊന്നും ശ്രീനാഥിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണോ പേഴ്‌സോ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ വിലപിടിപ്പുള്ളതൊന്നും ഉണ്ടായിരുന്നില്ല.

ആത്മഹത്യക്ക് ഉപയോഗിച്ചതെന്നു കരുതുന്ന ബ്ലേഡു മാത്രമാണ് പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ പറയുന്നത്. ഇതുവരെ പുറത്തുവിടാത്ത വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.ഹോട്ടലില്‍ വെച്ച് ആരോടാണ് ശ്രീനാഥ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നോ എന്തായിരുന്നു പ്രശ്‌നമെന്നോ ഇതു വരെ പുറത്തു വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News