മലയാളത്തിന്റെ വെള്ളാരംകണ്ണുള്ള സുന്ദരിക്ക് ഇനി മിന്നുകെട്ട്

മലയാളത്തിന്റെ വെള്ളാരംകണ്ണുള്ള സുന്ദരി പാര്‍വതി രതീഷ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. ഒരു കാലത്തെ മലയാളികളുടെ പ്രിയ നായകന്‍ രതീഷിന്റെ മകളുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് കോഴിക്കോട് സ്വദേശിയാണ്.

കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലു സെപ്റ്റംബര്‍ ആറിനാണ് പാര്‍വതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്നത്.കോഴിക്കോട് ആശീര്‍വാദ്  ലോണ്‍സില്‍ വച്ചാണ് വിവാഹം നടക്കുക. 2015ല്‍ മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി വെള്ളിത്തിരയില്‍ എത്തിയത്.

തീഷിന്റെയും ഡയാനയുടേയും 4 മക്കളില്‍ ഒരാളാണ് പാര്‍വ്വതി. രതീഷിന്റെയും ഡയാനയുടെയും വേര്‍പാടിനെ തുടര്‍ന്ന് മക്കളെ മമ്മൂട്ടിയും സുരേഷ്‌ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറുമടക്കമുള്ള സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരാണ് സംരക്ഷിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like