ആര്‍എസ്എസ്-ബിജെപി ആക്രമണം തുടരുന്നു; എകെജി സെന്ററിനും പാര്‍ട്ടി ഓഫീസുകള്‍ക്കും കനത്ത സുരക്ഷ

തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അക്രമങ്ങളെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തു. തലസ്ഥാനത്തെ എകെജി സെന്റര്‍ അടക്കമുള്ള ഓഫീസുകള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം റേഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരം എകെജി സെന്ററിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്.

അതേസമയം, സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണം തുടരുകയാണ്. സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം ആറുപേര്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തിരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്. ആര്‍എസ്്എസ് ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോടിയേരി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആര്‍എസ്എസ് ആക്രമണം നടത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും വിടിന്റെ മുന്നില്‍ നിര്‍ത്തിയിച്ചിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. കുടുംബാംഗങ്ങല്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here