അവര്‍ക്ക് അറിയാവുന്ന രാഷ്ട്രീയം ഫാസിസത്തിന്റെ രാഷ്ട്രീയം, അതാണ് അവര്‍ ചെയ്യുന്നത്; ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ ബിനീഷ് കോടിയേരി

തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്എസിനും അറിയാവുന്ന രാഷ്ട്രീയം ഫാസിസത്തിന്റെ രാഷ്ട്രീയമാണെന്നും, അതാണ് അവര്‍ ചെയ്യുന്നതെന്നും ബിനീഷ് കോടിയേരി. ആശയപരമായി നേരിടുന്നതിന് പകരം കായികപരമായി നേരിടുന്ന രാഷ്ട്രീയമാണ് ബിജെപി കാണിക്കുന്നതെന്നും ബിനീഷ് പ്രതികരിച്ചു.

അക്രമരാഷ്ട്രീയത്തിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ജില്ലയില്‍ വ്യാപകമായി ബിജെപി ആര്‍എസ്എസ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ആക്രമണത്തില്‍ തന്റെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ബീനിഷ് പറഞ്ഞു.

അതേസമയം, സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ആക്രമണം തുടരുകയാണ്. സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം ആറുപേര്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തിരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്. ആര്‍എസ്്എസ് ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് കോടിയേരി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആര്‍എസ്എസ് ആക്രമണം നടത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും വിടിന്റെ മുന്നില്‍ നിര്‍ത്തിയിച്ചിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News