ജെഡിയു പിളര്‍പ്പിലേക്ക്; നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നു

പറ്റ്‌ന:ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. ഇതിനുവേണ്ടി നിയമസഭാ സമ്മേളനം പ്രത്യേകം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറോട് അവകാശ വാദം ഉന്നയിച്ചതിനെ ത്തുടര്‍ന്ന് ഗവര്‍ണര്‍ കേസരിനാഥ് നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.

ജെഡിയു വിന്റെ 71 അംഗങ്ങള്‍ ഉള്‍പ്പെടെ 132 അംഗങ്ങളുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബിജെപിക്ക് 53അംഗങ്ങളും ആര്‍ എല്‍ എസ് പിക്കും എല്‍ ജെപിക്കും ഈരണ്ട് അംഗങ്ങളുമാണുളളത്. എച്ച് എ എമ്മിന്റെ ഒരു അംഗവും നിയമസഭയില്‍ ഉണ്ട്.

എന്നാല്‍ നിതീഷിന്റെ തീരുമാനത്തിനെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. നിതീഷിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച ശരത് യാദവ് ദില്ലിയിലെ വസതിയില്‍ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എംപിമാരായ അലി അന്‍വര്‍ അന്‍സാരി, എംപി വീരേന്ദ്ര കുമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കുമാര്‍, ജാവേദ് റസാഖ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

നിതീഷ് വ്യക്തിപരമായി എടുത്ത തീരുമാനത്തിന് ഒപ്പം നില്‍ക്കില്ലെന്നും രണ്ട് ദിവസത്തിനകം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും യോഗത്തിനു ശേഷം വിമത നേതാക്കള്‍ പറഞ്ഞു.വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റിങ്ങ്
വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here