#PeopleBigImpact ദിലീപിന്റെ ഭൂമി പിടിച്ചെടുക്കും; ഭൂമി വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്റ് ബോര്‍ഡിന്റെ നോട്ടീസ്

തിരുവനന്തപുരം: ദിലീപ് വാങ്ങിയ ഭൂമിയില്‍ പരിധിക്കധികമുള്ള ഭൂമിക്ക് മേല്‍ മിച്ചഭൂമി കേസ് എടുക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രകാരം സംസ്ഥാന ലാന്റ് ബോര്‍ഡ് ആരംഭിച്ചത്. ദിലീപിന്റെ ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് ലാന്റ്് ബോര്‍ഡ് നോട്ടീസ് അയച്ചു. പീപ്പിള്‍ ടിവി പുറത്തു വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

രജിസ്‌ട്രേഷന്‍ വകുപ്പ് ശേഖരിച്ച ദിലീപിന്റെ ഭൂമിയുടെ പ്രാഥമിക വിവരങ്ങളും നോട്ടീസിനൊപ്പം കളക്ടര്‍മാര്‍ക്ക് ലാന്റ്് ബോര്‍ഡ് നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ എന്നീ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിവരങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ പട്ടികയ്ക്കപ്പുറം ദിലീപിനും കുടുംബത്തിനും ഭൂമിയുണ്ടോ? ഭൂമിയുടെ തണ്ടപ്പേര്‍ വിശദാംശങ്ങള്‍ എന്നിവയാണ് ലാന്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ രേഖകള്‍ പ്രകാരം ദിലീപിനും കുടുംബത്തിനും അഞ്ച് ജില്ലകളിലായി 21.67 ഏക്കര്‍ ഭൂമിയുണ്ട്. നിയമാനുസൃത ഭൂപരിധിയില്‍ നിന്ന് 6.67 ഏക്കര്‍ ഭൂമിയാണ് ദിലീപിന്റെ കൈവശമുള്ളത്. ഭൂമികള്‍ വിവിധ ജില്ലകളില്‍ ആയതിനാല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള താലൂക്കില്‍ ആയിരിക്കും മിച്ചഭൂമി കേസ് രജിസ്ട്രര്‍ ചെയ്യുക.

ഇതനുസരിച്ച് ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം വില്ലേജിലാണ് മൂന്ന് ഏക്കറില്‍ അധികം ഭൂമി ദിലീപ് വാങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വെള്ളിയാമറ്റം വില്ലേജ് ഉള്‍ക്കൊള്ളുന്ന തൊടുപുഴ താലൂക്ക് ലാന്റ് ബോര്‍ഡ് ആകും മിച്ചഭൂമിക്കേസ് എടുക്കുക. സമീപ ചരിത്രത്തില്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം നടപടി നേരിടുന്ന സിനിമാരംഗത്തുള്ള വ്യക്തിയാണ് ദിലീപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News