ഫ്രീക്കന്മാരുടേത് ഫാഷന്‍ ഭ്രമം മാത്രമല്ല; വ്യവസ്ഥയോടുള്ള കലഹം കൂടിയാണ്; സാറാ ജോസഫ്

തിരുവനന്തപുരം: ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും എല്ലാ കാലത്ത് ഉണ്ടായിട്ടുണ്ടെന്നും വെറും ഫാഷന്‍ ഭ്രമത്തെക്കാളുപരി നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് അവര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സാറാ ജോസഫ്.


സാറാ ജോസഫ് പറയുന്നു:

നാളെ തൃശൂരില്‍ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു.
ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വെറും ഫാഷന്‍ ഭ്രമം മാത്രമല്ല അത്.

നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തില്‍ അവര്‍പ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂര്‍വ്വം തെറ്റിക്കുക. കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെണ്‍കിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു’ മാറ് മറച്ച ചാന്ദാര്‍ സ്ത്രീയും ഷര്‍ട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണ്.

ഹിപ്പികള്‍, നക്‌സലൈററുകള്‍, ഫ്രീക്കന്മാര്‍ ഒക്കെ ഓരോ കാലഘട്ടത്തിന്റെ യും അലക്കിത്തേച്ചസൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചത്.
വീട്, കുടുംബം, സ്‌കൂള്‍, കോളേജ്, പൊലീസ്, പൊതു സമൂഹം ഒക്കെ അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടിയാണ് ശിക്ഷിക്കുന്നത്.
മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങള്‍ക്ക് വേണ്ട എന്ന് അവര്‍ സ്വന്തം ശരീരത്തില്‍ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു. മുടി നീട്ടി വളര്‍ത്തിയവരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News