ബിജെപി ആക്രമണം നേതാക്കളുടെ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍; വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബിജെപി-ആര്‍എസ്എസ് ആക്രമണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

കോടിയേരിയുടെ വീടിന് നേരേ മാത്രമല്ല, തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും സിപിഐഎം- ഡിവൈഎഫ്‌ഐ നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും കനത്ത നാശം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് ശേഷവും ബിജെപി നേതാക്കള്‍ നാട്ടിലാകെ അരാജകത്വം സൃഷ്ടിക്കാനുള്ള തയാറെടുപ്പുകളിലാണെന്നാണ് അവരുടെ പ്രകോപനപരമായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് മുഖം വികൃതമായ ബിജെപി അത് മറച്ചു വയ്ക്കാന്‍ വേണ്ടിക്കൂടിയാണ് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

സൈ്വര്യജീവിതവും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലായെന്ന ധാര്‍ഷ്ട്യത്തോടെയാണ് ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസും ബിജെപിയും നാട്ടിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെതിരെ ജാഗരൂകരായിരിക്കാനും ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനും സിപിഐഎം പ്രവര്‍ത്തകരും ജനാധിപത്യ വാദികളും തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News