മൈക്കിളിനൊപ്പം അവധിയാഘോഷിച്ച് ശ്രുതി ഹാസന്‍; ചിത്രങ്ങള്‍ വൈറല്‍

മുംബൈയിലെത്തിയ ബ്രിട്ടീഷ് നാടകതാരം മൈക്കിള്‍ കോര്‍സലയ്‌ക്കൊപ്പം അവധിയാഘോഷിച്ച് ശ്രുതി ഹാസന്‍. മുംബൈ വിമാനത്താവളത്തിലെത്തിയ മൈക്കിളിനെ സ്വീകരിക്കാന്‍ ശ്രുതി എത്തിയത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ലണ്ടന്‍ കേന്ദ്രീകരിച്ചാണ് മൈക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍. ഡ്രാമാ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ നിരവധി തിയേറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശ്രുതിയുടെ സെറ്റുകളിലും പ്രചരണ പരിപാടികളിലും സ്ഥിര സാന്നിധ്യമാണ്.

ലണ്ടനിലേക്ക് മടങ്ങും മുന്‍പ് കമല്‍ഹാസനുമായി മൈക്കിള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കമല്‍ ഹാസന്റെ സബാഷ് നായിഡു എന്ന ചിത്രത്തിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News