തലസ്ഥാനത്ത് ബോധപൂര്‍വ്വമായ സംഘര്‍ഷം നടത്താന്‍ ബിജെപി ശ്രമിക്കുന്നു:സിപിഐഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ബോധപൂര്‍വ്വമായ സംഘര്‍ഷം നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഐഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തലസ്ഥാനത്ത് അരാജകത്വ നിലപാട് സൃഷ്ടിക്കുകയാണ് ബിജെപി ജില്ലാനേതൃത്വം ചെയ്യുന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ക്ക് സിപിഐഎം മുന്‍കൈയെടുക്കുമെന്നും ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പെയ്‌നുമായി സിപിഐഎം മുന്നോട്ടുപോകുമെന്നും ആനാവൂര്‍ വ്യക്തമാക്കി.

ബിജെപി യും ആര്‍ എസ് എസ്ഉം മുന്‍കൈയ്യെടുത്ത് തിരുവനന്തപുരത്ത് സിപിഐഎമ്മിനെതിരെ വ്യാപകമായി നടത്തുന്ന ആക്രമങ്ങളെ സിപിഐഎംജില്ലാസെക്രട്ടറിയേറ്റ് യോഗം അപലപിച്ചു. ജില്ലയില്‍ ബോധപൂര്‍വ്വമായ സംഘര്‍ഷം നടത്താന്‍ ആണ് ബിജെപി ശ്രമിക്കുന്നത്.

ബിജെപിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി ജില്ലാനേതൃത്വം നടത്തുന്നതെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിനുനേരെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി.ബിനു നടത്തിയ ആക്രമണത്തെ ന്യായീകരിക്കുന്നില്ല. അക്രമം നടത്തിയത് ആരായാലും അവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമാധാന ശ്രമങ്ങള്‍ക്ക് സിപിഐഎം മുന്‍കൈയെടുക്കും.

കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പെയ്‌നുമായി സിപിഐഎംമുന്നോട്ടുപോകും.വിന്‍സന്റ് എത്രയും വേഗം എം എല്‍ എസ്ഥാനം രാജിവയ്ക്കണം.
വിന്‍സന്റ് വിഷയത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ആനാവൂര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here