‘അന്ന് ലൈംഗിക പീഡനം നേരിട്ടു’; ബോളിവുഡിനെ ഞെട്ടിച്ച് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍

സ്‌കൂള്‍ കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷയ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറയുന്നത്. ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

അക്ഷയ് കുമാര്‍ പറയുന്നത് ഇങ്ങനെ: ‘ആറ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിക്കാലത്ത് ഞാന്‍ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാള്‍ എനിക്ക് ലിഫ്റ്റ് തന്നു.”

‘പക്ഷെ അയാള്‍ എന്നോട് മോശമായി പെരുമാറി. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പേടിച്ച ഞാന്‍ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടി. പക്ഷെ ഞാന്‍ മിണ്ടാതിരുന്നില്ല. എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു. അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ആ വൃത്തിക്കെട്ടവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.’-താരം പറയുന്നു.


ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ധൈര്യം നല്‍കണമെന്നും അക്ഷയ് ആവശ്യപ്പെട്ടു. അതിനുള്ള അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News