രാഷ്ട്രീയ അക്രമ പരമ്പരകള്‍; തിരുവനനന്തപുരത്ത് നിരോധനാജ്ഞ

തിരുവനന്തപുരത്ത്: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. അക്രമങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നഗരപരിധിയിലാണ് 144 പ്രഖ്യാപിച്ചത്.

എം ജി കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ ആക്രമണങ്ങള്‍ തലസ്ഥാനത്ത് വലിയ തോതില്‍ വ്യാപിച്ചിരുന്നു. സി പി ഐ എം, ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ പോലും ആക്രമണമുണ്ടായിരുന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെ പോലും ആക്രമണമുണ്ടായി. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസും അക്രമിക്കപ്പെട്ടു.

അക്രമം വ്യാപിക്കുന്നത് തടയുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അക്രമിക്കള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News