രജനിയും പറയുന്നു

ജൂലൈ 21ന് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 17 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും സേതുപതി- മാധവന്‍ കൂട്ടുകെട്ടില്‍ പിറന്ന വിക്രംവേദ വാരിക്കൂട്ടിയത് .സമീപകാലത്തെ ഏറ്റവും മികച്ച നിരൂപണ പ്രശംസയാണ് ചിത്രത്തിന് മുതല്‍കൂട്ടാകുന്നത്.

കോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 17 കോടി രൂപയാണ് നാല് ദിവസം കൊണ്ട് ചിത്രം വാരിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടി രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് പത്ത് കോടി കടക്കുകയും ചെയ്തു. വിദേശത്തും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

ചിത്രം കണ്ട സാക്ഷാല്‍ രജനീകാന്ത് ചിത്രത്തിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്;
‘ഇതൊരു മാസ് ചിത്രമാണ്, അത്രയധികം ക്ലാസ് ഉള്ള ഒരു മാസ് ചിത്രം’

ചിത്രത്തിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയ രജനിയോട് ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി ഒരു ട്വീറ്റിലൂടെ നന്ദിയും രേഖപ്പെടുത്തി.

കേരളത്തിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വിജയ് സേതുപതിക്ക് തമിഴ്നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉളളത് കേരളത്തിലാണെന്നത് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തിലൂടെ ഒന്നുകൂടെ ഉറപ്പിക്കാന്‍ കഴിയുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News