ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യമില്ല; അപേക്ഷ തള്ളി; ഹൈക്കോടതി നിരീക്ഷണങ്ങള്‍ സുപ്രധാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ അപ്പൂണ്ണിക്ക് മുന്‍ കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്നും കോടതി ചോദിച്ചു. അതേസമയം അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം ചോദ്യം ചെയ്യലിന് ശേഷം മാത്രമെ തീരുമാനിക്കു എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് ചോദ്യം ചെയ്താലെ അറിയാനാകൂ. നിലവിൽ അപ്പുണ്ണിയെ പ്രതിചേർത്തിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേ സമയം കുറ്റാരോപിതൻ ഡ്രൈവർ മാത്രമാണെന്നന്നും
ഗൂഡാലോചനയിൽ പങ്കില്ലെന്നും അപ്പൂണ്ണിയുടെ അഭിഭാഷകൻ വാദിച്ചു . അപ്പുണി പൊലീസുമായി സഹകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ അപ്പുണ്ണിക്കെതിരെ പ്രോസിക്യൂഷൻ നിരത്തിയ തെളി കേൾ അഭിഭാഷകൻ നിഷേധിച്ചില്ല.
ഗൂഢാലോചനയിൽ പങ്കില്ലെങ്കിൽ പിന്നെ ചോദ്യം ചെയ്യലിനെ ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ അപ്പുണ്ണിയോട് ഹാജരാകാൻ കോടതി നിർദേശിച്ചു. അപ്പുണ്ണി ഹാജരായാൽ നിയമാനുസൃതം ചോദ്യം ചെയ്യണം .
മൂന്നാം മുറ പാടിലെന്നും കോടതി നീർദേശിച്ചു.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് വ്യക്തമായ അറിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി ഏലൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ സംബന്ധിച്ചും അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നും അന്വേഷണ സംഘം കരുതുന്നു. അതിനാൽ  അപ്പുണ്ണിയുടെ ചോദ്യം ചെയ്യൽ കേസിൽ ഏറെ നിർണ്ണായകമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News